Home അറിവ് മാസ്‌ക് ഊരി മാറ്റണ്ടേ?… ഡോക്ടറുടെ കുറിപ്പ് വായിക്കാം

മാസ്‌ക് ഊരി മാറ്റണ്ടേ?… ഡോക്ടറുടെ കുറിപ്പ് വായിക്കാം

കോവിഡ് ജന ജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ നമ്മള്‍ ആജീവനാന്തം മാസ്‌കും ധരിക്കേണ്ടി വരും. ആഗോള ജനതക്കിടയില്‍ വളരെ ആശങ്ക ജനിപ്പിക്കുന്ന ചോദ്യമാണിത്.

ഒറ്റയ്ക്കിരിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ട ആവശ്യമുണ്ടോ. ആള്‍ക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോഴും മാസ്‌ക് ധരിക്കണമോ…? ഇതിനെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം…

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

‘മാസ്‌ക്കൂരി മാറ്റിയാലോ’?

ഒരു മില്യന്‍ ഡോളര്‍ ചോദ്യം!
ആദ്യം
ചില സ്ഥലങ്ങളിലെങ്കിലും,മാസ്‌ക് മാറ്റാന്‍ സമയമായെന്ന് വേണം പറയാന്‍!
പാന്‍ഡെമികിന് അവസാനമായിയെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല തന്നെ.
എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കുവാന്‍ തീര്‍ച്ചയായും സമയമായി .
മാസ്‌ക്കുപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സമയമായിട്ടില്ലായെന്നുള്ള ശാസ്ത്രസത്യം ലോകത്തെമ്പാടുമുള്ള ആരോഗ്യവിദഗ്ധര്‍ ഉയര്‍ത്തുന്നുവെങ്കിലും
ചില കാര്യങ്ങള്‍ പ്രസക്തമാണ്!
തുറസ്സായ സ്ഥലങ്ങളില്‍ ,
നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍,
ആള്‍ക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളില്‍,
സ്വന്തം വാഹനം ഒറ്റയ്‌ക്കൊടിക്കുമ്പോള്‍ ,
മാസ്‌ക് ഉപയോഗം
ഒരുതരത്തിലും ശാസ്ത്രം സപ്പോര്‍ട്ട് ചെയ്യുന്നില്ല തന്നെ.
എന്നാല്‍ മറിച്ച്
ആശുപത്രികളില്‍, ഓഫീസുകള്‍,
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റങ്ങളില്‍, വ്യാപാരസ്ഥാപനങ്ങളില്‍
അടച്ചിട്ട ചെറിയ മുറികളില്‍,
മാസ്‌ക് തുടരണം.
ഇംഗ്ലണ്ടും ഡെന്മാര്‍ക്കും നോര്‍വേയുമൊക്കെ മാസ്‌ക് ഉപയോഗം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
നമുക്ക് പടിപടിയായി അവിടേക്ക് നീങ്ങിയാലൊ?
ഗാംഗുലി ഷര്‍ട്ടൂരി കറക്കിയെറിഞ്ഞ പോലെ മാസ്‌ക്കൂരി കറക്കി എറിയാന്‍ വരട്ടെ.
എന്നാല്‍
ചില നേരങ്ങളില്‍
ചില സന്ദര്‍ഭങ്ങളില്‍
ചില സ്ഥലങ്ങളില്‍
നമുക്ക് മാസ്‌ക് ഉപയോഗം കുറയ്ക്കാം.
അത്തരം ആലോചനകള്‍ക്ക് നിയമസാധുത നല്‍കേണ്ട സമയമായി വരുന്നു.
ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ കൊതിയായിട്ട് വയ്യ.
ഡോ സുല്‍ഫി നൂഹു.