Home വിനോദം ജനൽ വഴി ഒഴുകുന്നു ആ നല്ല ഗാനം.

ജനൽ വഴി ഒഴുകുന്നു ആ നല്ല ഗാനം.

കാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കുന്ന ഒരുപിടി നല്ല പാട്ടുകളിൽ ആദ്യ ഗാനം ഇതിനകം ചർച്ചയായിക്കഴിഞ്ഞു.പാട്ടിന്റെ യു ട്യൂബ് റിലീസിംഗ് നിർവ്വഹിച്ചത് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.അനുഗ്രഹീത ഗായകൻ പി. ജയചന്ദ്രനാണ് ഗാനമാലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി. കാശിയുടേതാണ് വരികൾ.നല്ല ഭാവഗീതങ്ങളെ നെഞ്ചോട് ചേർക്കുന്ന അയ്യന്തോൾ ശ്രീപദ്മത്തിൽ പ്രകാശാണ് ചന്തമുള്ള പാട്ടുകൾ മലയാളത്തിനായി സമ്മാനിക്കുന്നത്. പഴയകാല പാട്ടുകളുടെ തോഴനായ പ്രകാശ് പാട്ടിന്റെ ലോകത്ത് തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകുകയാണ്. ജയചന്ദ്രനെ കൂടാതെ ചിൻമയി, കാർത്തിക് ,സിതാര കൃഷ്ണകുമാർ, ഹരിചരൺ, സിദ്ധേഷ് കൃഷ്ണ, ശ്രുതി നവീൻ എന്നിവർക്കൊപ്പം പ്രകാശിന്റെ പത്നി ശ്രീദേവിയും ആലപിച്ചിരിക്കുന്ന. സംഗീതം നവീൻ ആനന്ദിന്റെതാണ്. ജ്യോതിഷിനെ കൂടാതെ സന്തോഷ് വർമ,ഹരിനാരായണൻ എന്നിവർക്കൊപ്പം പ്രകാശിന്റെ ഭാര്യാ സഹോദരി സരസ്വതിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കുന്ന പാട്ടുകളുടെ എണ്ണം അവസാനിക്കുന്നില്ല. കാരണം പാട്ട് ഇവർക്ക് ജീവിതത്തിന്റെ ഭാഗമാണ്.