ഗൃഹാതുരമായ വിദ്യാലയ ഓർമകളിലേയ്ക്ക് കൊണ്ടു പോകുന്ന ഒരു ഗാനം. സൂപ്പർ മെലഡികളുടെ കൂട്ടത്തിൽ ചേർത്ത് വെയ്ക്കാൻ ഇനി ഈ ഗാനവും.
മനസ്സിനെ മയക്കുന്ന മധുര ഗാനങ്ങൾ ഉണ്ടാകുന്നില്ലെന്നാണോ പരാതി. എങ്കിൽ ഈ ഗാനം നിങ്ങൾ കേട്ടിട്ടില്ല. ഭാവഗായകൻ പി. ജയചന്ദ്രന്റെ മാസ്മരിക ശബ്ദത്തിൽ പുതുവർഷത്തിൽ പുറത്തിറങ്ങിയ ജനൽവഴി എന്ന ഗാനം…. ജോൺസൻ, രവീന്ദ്രൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ തുടങ്ങിയ മഹാരഥന്മാരുടെ സൃഷ്ടികളെ ഓർമിപ്പിക്കും വിധത്തിൽ ശ്രവണ സുന്ദരമായ ഗാനം….കുന്നംകുളം സ്വദേശിയുടെ ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയാണ് ഈ ഗാനം പുറത്തിറക്കിയിട്ടുള്ളത്. മലയാള സിനിമയുടെ പുതിയ വാഗ്ദാനം, ഗാനരചയിതാവ് ജ്യോതിഷ് ടി കാശിയുടെ മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നവീൻ ആനന്ദ് എന്ന ചെറുപ്പക്കാരൻ.ഒരു നൂറ്റാണ്ട് പഴക്കമുള്ള പെങ്ങാമുക്ക് സ്കൂളിലാണ് പാട്ടിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. സിനിമാ ഗാനങ്ങളെ വെല്ലുന്ന തരത്തിൽ ഏറ്റവും പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ച പാട്ടിന്റെ വീഡിയോ, ഗാന പ്രേമികളെ നിർവൃതിയുടെ മറ്റൊരു തലത്തിലെത്തിക്കും എന്നതിൽ സംശയമില്ല. ഉയരെ എന്ന സിനിമയിൽ സഹ സംവിധായകനായിരുന്ന നിതിൻ ആനന്ദാണ് ചിത്രീകരണ സംവിധാനം. റഫീക് റഹിം എന്ന സിനിമോട്ടോഗ്രാഫർ ഒപ്പിയെടുത്ത സ്കൂൾ കാഴ്ചകൾ നിങ്ങളെ സ്കൂൾ ജീവിതത്തിന്റെ തിരുമുറ്റത്തേക്കു ഒരിക്കൽ കൂടി കൊണ്ടുപോകും.ഈ സംഗീതവീഡിയോയുടെ ഏറ്റവും ആകർഷകമായ ഭാഗം അതിലെ നായികാ നായകന്മാരുടെ അഭിനയ മികവാണ്. ജയസൂര്യയുടെ പുതിയ ചിത്രം തൃശൂർപൂരം, മമ്മുട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, കോലുമിഠായി, സ്വർണമത്സ്യങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നായിഫ് നൗഷാദാണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഹൃദയത്തിൽ കുടിയേറുന്ന അഭിനയത്തികവുകൊണ്ട് പുതുമുഖം ശ്രീദേവിയും നായികാവേഷം ഗംഭീരമാക്കി.ഇത്തരത്തിലുള്ള അര ഡസനോളം ഗാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ആകാശ്പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സിന്റെ ഉടമ പ്രകാശ് നായർ പറഞ്ഞു.വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/OlFM7BXc-0Y