Home Uncategorized കോവിഡ് 19 രോഗം ഭേദമായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡോക്ടറുടെ നിര്‍ദേശങ്ങളറിയാം

കോവിഡ് 19 രോഗം ഭേദമായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡോക്ടറുടെ നിര്‍ദേശങ്ങളറിയാം

കോവിഡ് വൈറസ് വന്ന് ഭേദമായവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുള്‍പ്പെടെ പറയുന്നത്. കോവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നുണ്ട.

‘ഈ വൈറസില്‍ നിന്ന് കരകയറിയ രോഗികള്‍ ശ്രദ്ധാലുവായിരിക്കുകയും എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൊവിഡ് ഭേദമായവര്‍ പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണം…’ – ഗുരുഗ്രാമിലെ പരാസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം, ഡോ. പി പി വെങ്കട കൃഷ്ണന്‍ പറയുന്നു.

‘കോവിഡ് വീണ്ടും ബാധിച്ചാല്‍ ശ്വാസകോശത്തിന് തകരാറിലാക്കാം. മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് പ്രധാന മാര്‍?ഗം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നത് നിര്‍ബന്ധമാണ്. ഇടയ്ക്കിടെ കൈകള്‍ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക…’ – അദ്ദേഹം പറയുന്നു.

ഡയറ്റ് ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാന്യങ്ങള്‍, പലതരം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. ദിവസവും കുറച്ച് സമയം വെയില്‍ കൊള്ളാന്‍ ശ്രമിക്കുക. കരിക്കിന്‍ വെള്ളം, ഹെര്‍ബല്‍ ടീ, നാരങ്ങ വെള്ളം, ചൂട് സൂപ്പുകള്‍ തുടങ്ങിയവ കുടിക്കുക.

കോവിഡ് ഭേദമായവര്‍ ഭക്ഷണത്തിലും വിശ്രമത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ധാരാളം ദ്രാവകങ്ങള്‍, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും ഡോ. പി വെങ്കട കൃഷ്ണന്‍ പറഞ്ഞു.