Home ആരോഗ്യം പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാം ചില ലക്ഷണങ്ങളിലൂടെ

പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാം ചില ലക്ഷണങ്ങളിലൂടെ

ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുന്നത് തന്നെ സങ്കീര്‍ണമാണ്. മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ രോഗാവസ്ഥയാണിത്. പാന്‍ക്രിയാസിനു ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അന്‍പതു ശതമാനം രോഗികളിലും വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. ഇതു കൂടാതെ രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്.

അടിവയറ്റില്‍ ഉണ്ടാകുന്ന വേദനയ്ക്ക് സാധാരണയായി കാന്‍സര്‍ സാധ്യതയുമായി ബന്ധമുണ്ടാവില്ല. എന്നാല്‍ ഏറ്റവും അപകടകരമായ കാന്‍സറിന്റെ ആദ്യ സൂചനയാകാം ഈ വേദന. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും െചയ്താല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണിത്. കാന്‍സര്‍ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.

ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ആദ്യലക്ഷണമാണ്. പെട്ടെന്ന് ശരീരഭാരം കുറയുക. വിശപ്പില്ലായ്മ, ദഹനക്കേട് ഇവയെല്ലാം വരാം.

അന്‍പതു വയസ്സിനു ശേഷമുള്ള പ്രമേഹവും പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍ വൈദ്യപരിശോധന നടത്തണം. പ്രമേഹമുള്ള എല്ലാവര്‍ക്കും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത ഇല്ല.

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മം, ഒപ്പം മഞ്ഞപ്പിത്തവും പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ദഹനക്കേട് ചര്‍മത്തിന് മഞ്ഞനിറം, കണ്ണുകളില്‍ വെളുപ്പ് ഇവയും കാണാം.