Home ആരോഗ്യം ‘ഡെല്‍റ്റ’ പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍; വ്യാപന ശേഷി തീവ്രമെന്ന് ഡബ്ല്യൂഎച്ച്ഒ

‘ഡെല്‍റ്റ’ പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍; വ്യാപന ശേഷി തീവ്രമെന്ന് ഡബ്ല്യൂഎച്ച്ഒ

കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്നും അപകടകാരിയാണെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു.

എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം ശക്തമായിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കേസുകള്‍ കൂടൂക എന്നാല്‍ കൂടുതല്‍ പേര്‍ ആശുപത്രിയിലാവുക എന്നാണ്. അതിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദത്തിലാവുന്നു. അത് മരണം കൂടാന്‍ ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

കോവിഡിന് പുതിയ വകഭേദങ്ങള്‍ പ്രതീക്ഷിച്ചതു തന്നെയാണ്. വൈറസുകളുടെ പ്രവര്‍ത്തനം അത്തരത്തിലാണ്. ഇനിയും കൂടുതല്‍ വകഭേദങ്ങള്‍ വന്നേക്കാമെന്നും വ്യാപനം കുറയ്ക്കുന്നതിലൂടെ പുതിയ വകഭേദങ്ങളെ തടയാനാവുമെന്നും അദ്ധേഹം പറഞ്ഞു.