Home അറിവ് ആത്മഹത്യയും മരണങ്ങളും; പബ്ജി നിരോധിക്കണമെന്ന് ആവശ്യം

ആത്മഹത്യയും മരണങ്ങളും; പബ്ജി നിരോധിക്കണമെന്ന് ആവശ്യം

ഓണ്‍ലൈന്‍ ഗെയിമായ പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പബ്ജി നിരോധിക്കണമെന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്.

ഹൈദരാബാദിൽ പബ്ജി കളിച്ചതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പബ്ജി കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്തിരുന്ന് ഗെയിം കളിച്ച ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു. ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി.

ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. ഒട്ടേറെ പേരാണ് പബ്ജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത്.