Home ആരോഗ്യം വരണ്ട ചര്‍മ്മമാണോ നിങ്ങളുടേത്?; എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വരണ്ട ചര്‍മ്മമാണോ നിങ്ങളുടേത്?; എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രണ്ട ചര്‍മ്മമുള്ളവര്‍ക്ക് മഞ്ഞ്കാലം ഒരു തരത്തില്‍ പറഞ്ഞാല്‍ കഷ്ടകാലം കൂടിയാണ്. ഏത് കാലാവസ്ഥയില്‍ ആണെങ്കിലും വരണ്ട ചര്‍മ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡ്രൈ സ്‌കിന്‍ ഉള്ളവരില്‍ പെട്ടെന്ന് അഴുക്ക് തങ്ങിനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചര്‍മ്മക്കാര്‍ മോയ്‌സ്ചുറൈസര്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനുള്ള സാധ്യതയും കൂടുതലാണ്.

പ്രകൃതിദത്തമായ പപ്പായ ചരണ്ട ചര്‍മ്മത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തും. മുഖസൗന്ദര്യത്തിന് മികച്ചതാണ് പപ്പായ. പപ്പായയില്‍ ഉള്ള വൈറ്റമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതു ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. പപ്പായ പേസ്റ്റ് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

സൗന്ദര്യസംരക്ഷണത്തില്‍ മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്ക ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. വെള്ളരിക്ക ജ്യൂസ് മുഖത്തിട്ട് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിന്റെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് തിളക്കവും ഫ്രഷ്‌നസും നല്‍കുന്നു.

മുടിയെയും ചര്‍മ്മത്തെയും സംബന്ധിക്കുന്ന ഏതു പ്രശ്‌നത്തിനും പരിഹാരം നല്‍കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

വെളിച്ചെണ്ണ മുഖത്തിട്ട് മസാജ് ചെയ്യുന്നത് വരള്‍ച്ച അകറ്റാനും ചര്‍മ്മം കൂടുതല്‍ ലോലമാകാനും സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ഉപയോഗിക്കാം.