Home അറിവ് വായ്പാ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി ആറ് മാസത്തേക്ക് നീട്ടി

വായ്പാ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി ആറ് മാസത്തേക്ക് നീട്ടി

ത്സ്യത്തൊഴിലാളികളുടെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടി. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ കാലാവധിയാണ് നീട്ടിയത്. ജനുവരി മുതല്‍ ആറ് മാസത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് എടുത്ത വായ്പകളാണിത്.

ഡിസംബര്‍ 2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. ഇവര്‍ക്ക് തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.