രണ്ടാഴ്ച മുന്‍പാണ് സാംസങ് ഗ്യാലക്‌സി എ53, എ33 എന്നിവയ്ക്കൊപ്പം ഗ്യാലക്‌സി എ73 അവതരിപ്പിച്ചചത്. എന്നാല്‍ എ73 യുടെ വില സാംസങ്ങ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ ഈ ഫോണിന്റെ വില വിവരങ്ങള്‍ സാംസങ്ങ് പുറത്തുവിട്ടു.
എന്‍ട്രി ലെവല്‍ മോഡലിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്, 41,999 രൂപയാണ് ഇതിന്റെ വില. അതേസമയം സ്റ്റോറേജ് ഇരട്ടിയായ പതിപ്പിന് വില 44,999 രൂപയാണ്. റാം ശേഷി 8 ജിബി തന്നെയാണ്.
നിങ്ങള്‍ ഗ്യാലക്‌സി എ73 മുന്‍കൂട്ടി റിസര്‍വ് ചെയ്യുകയാണെങ്കില്‍, സാധാരണ വില്‍പ്പന വിലയായ വെറും 499 രൂപയ്ക്ക് ഗ്യാലക്‌സി ബഡ്‌സ് ലൈവ് ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇതിന്റെ വിപണി വില 6,990 രൂപയാണ്. പ്രത്യേക ഓഫറായി, സാംസങ്ങ് ഫിനാന്‍സ് പ്ലസ്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ അല്ലെങ്കില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നിങ്ങള്‍ക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
ഇതിന് പുറമേ ഏപ്രില്‍ 8 ന് വൈകുന്നേരം 6 മണിക്ക് സാംസങ് വെബ് സൈറ്റില്‍ ഈ ഫോണിന്‍രെ ഒരു എക്സ്‌ക്ലൂസീവ് സെയില്‍ ഇവന്റ് ഹോസ്റ്റുചെയ്യുന്നു, അവിടെ മറ്റ് ചില ഓഫറുകളും പ്രഖ്യാപിക്കും.
ഗ്യാലക്‌സി എ73യുടെ പ്രത്യേകതകളിലേക്ക് വന്നാല്‍ 120 Hz റീഫ്രഷ് നിരക്കുള്ള 6.7-ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീനാണ് ഈ ഫോണിന് ഇതിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ലഭിക്കും. സ്നാപ്ഡ്രാഗണ്‍ 778ജി ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഒഐഎസ് ഉള്ള 108 എംപി പ്രധാന പിന്‍ ക്യാമറ ഇതിനുണ്ട്.
ഒപ്പം 12 എംപി അള്‍ട്രാവൈഡ്, 5 എംപി ഡെപ്ത് സെന്‍സര്‍, പിന്നില്‍ 5 എംപി മാക്രോ ക്യാമറ, 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 25വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രത്യേകതകളാണ്. ഇത് ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.