Home അറിവ് പി.എം.എ.വൈ പദ്ധതിയില്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നു എന്നത് വ്യാജ പ്രചാരണം

പി.എം.എ.വൈ പദ്ധതിയില്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നു എന്നത് വ്യാജ പ്രചാരണം

പി.എം.എ.വൈ പദ്ധതിയില്‍ ആഗസ്റ്റ് 14 വരെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നു എന്ന് വ്യാജ വാട്ട്‌സ് ആപ്പ് പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ആഗസ്റ്റ് 1 മുതല്‍ 14 വരെ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനെ അട്ടിമറിക്കാനുള്ള ശ്രമമായാണ് പി.എം.എ.വൈ ഉപഭോക്താക്കളെ കൂടി ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നു എന്ന പ്രചാരണം നടത്തുന്നത് എന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ് സന്തോഷ് കുമാര്‍ പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത്. പിഎംഎവൈ പദ്ധതിയില്‍ മൊബൈല്‍ ആപ്പ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് 8 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കിയിട്ടില്ല എന്നുമാണ് അറിയിപ്പ്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സഹായം തേടാമെന്നും അറിയിപ്പില്‍ പറയുന്നു. കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് സമയം നീട്ടി കൊടുക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. വിശദാംശങ്ങള്‍ക്കായി എന്ന വൈബ് സൈറ്റ് സന്ദര്‍ശിക്കുക.