ഉയരം വെച്ച് അളക്കണ്ട ഈ IAS ക്കാരിയെ.. ആരതി ഡോഗ്രയെക്കുറിച്ചറിയാം

    കുള്ളനെന്നും കുള്ളത്തിയെന്നും വിളി കേള്‍ക്കുമ്പോള്‍ ഉള്‍വലിഞ്ഞു പോകുന്നവര്‍ ഈ ഐഎഎസ്സ് ക്കാരിയെ ഒന്ന് പരിചയപ്പെടണം. ഉയരം കൊണ്ട് സ്വപ്‌നങ്ങളെ അളക്കാന്‍ നില്‍ക്കണ്ട എന്ന് പറഞ്ഞ് ആദ്യ പരിശ്രമത്തില്‍ തന്നെ 56ാം റാങ്ക് കാരിയായ ആരതി യുവതലമുറയ്ക്ക് സൂപ്പര്‍ മോട്ടിവേഷനാണ്.

    മകളുടെ വൈകല്യത്തെ വകവെയ്ക്കാതെ മറ്റു കുട്ടികളെ പോലെ വളര്‍ത്താനും സ്വന്തം കാലില്‍ നില്‍ക്കാനും പ്രചോദനം നല്‍കിയ തന്റെ മാതാപിതാക്കളാണ് ശക്തിയെന്ന് ആരതി പറയുന്നു. ചെറിയ പ്രായത്തില്‍ പൊക്കകുറവിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്ന ആരിത പുഞ്ചിരിയോടെയാണ് അതിനെയെല്ലാം നേരിട്ടത്.

    ഡല്‍ഹിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം എടുത്ത് പിജിയ്ക്കായി ഡെറാഡൂണില്‍ എത്തിയപ്പോഴാണ് മനീഷാ പവാര്‍ ഐഎ എസ്സിനെ പരിചയപ്പെടുന്നത്. അവിടെ നിന്നും ഐഎഎസ്സ് സ്വപ്‌നം മൊട്ടിട്ടു. പിന്നീട് 2005 ലെ ബാച്ചില്‍ 56 ാം റാങ്ക് കാരിയായി ആരതി എത്തി. നിലവില്‍ രാജ്സ്ഥാന്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്നു.