Home പ്രവാസം ഖത്തറില്‍ സോഷ്യല്‍ മീഡിയ വഴി ജോലി തട്ടിപ്പ് വ്യാപകമാകുന്നു

ഖത്തറില്‍ സോഷ്യല്‍ മീഡിയ വഴി ജോലി തട്ടിപ്പ് വ്യാപകമാകുന്നു

കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള സംഘങ്ങള്‍ ഖത്തറില്‍ സജ്ജീവമാകുന്നു. തൊഴില്‍ വാദ്ഗാനം ചെയ്തു കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വിവരങ്ങള്‍ അന്വേഷിക്കുന്നവരില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ അന്വേഷിക്കുകയും ഡിപോസിറ്റ് തുക ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

തട്ടിപ്പ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ മുന്നിറിയിപ്പ് എത്തിയിരിക്കുകയാണ്. സ്വാകര്യ വിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കാന്‍ പാടില്ലെന്നും തൊഴിലവസരങ്ങള്‍ ഖത്തറിന്റെ തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമത്തിലും പ്രസിദ്ധപ്പെടുത്തുമെന്നു അറിയിച്ചു.