Home അറിവ് ‘പിങ്ക് മൂൺ’ കണ്ടിട്ടുണ്ടോ?

‘പിങ്ക് മൂൺ’ കണ്ടിട്ടുണ്ടോ?

അത്ഭുത പ്രതിഭാസങ്ങളുടെ ഗാലറിയാണ് ബഹിരാകാശം. ഇനിയും ചുരുളഴിയാത്ത ഒട്ടനവധി രഹസ്യങ്ങൾ ശൂന്യാകാശം നിറയെയുണ്ട്. ഭൂമിയിൽ നിന്ന് ആകാശത്ത് കാണാൻ കഴിയുന്ന ചില അത്ഭുതക്കാഴ്ചകൾ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തിൽ ഒരു തവണ മാത്രമേ കാണാൻ സാധിച്ചെന്ന് വരുള്ളൂ. അത്തരത്തിൽ ഒന്നാണ് ഈ വാരാന്ത്യം പ്രത്യക്ഷമാകാനൊരുങ്ങുന്ന ‘പിങ്ക് മൂൺ’ഈ ആഴ്ചയിൽ ഉടനീളം രാത്രിയിലെ ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനാണ് പിങ്ക് മൂൺ എന്ന് വിളിക്കപ്പെടുന്നത്.

എഗ്ഗ് മൂൺ, ഫിഷ്മൂൺ, സ്പ്രൗട്ടിങ് ഗ്രാസ് മൂൺ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. ഈ ആഴ്ചയിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിങ്ക് മൂൺ പ്രത്യക്ഷമായിരുന്നു.

നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ഏപ്രിൽ മാസത്തിൽ യുഎസിൽ ഉടനീളം വ്യാപകമായി പുഷ്പിക്കുന്ന മോസ് പിങ്ക് എന്ന സസ്യത്തിന്റെ പേരിൽ നിന്നാണ് ഈ കാലയളവിൽ ദൃശ്യമാകുന്ന ചന്ദ്രന് ഈ പേര് വന്നത്. തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണുക.രാത്രി തെളിഞ്ഞ ആകാശത്ത് പിങ്ക് മൂൺ കാണാനാവും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇതിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഓരോ ഭാഗങ്ങളിൽ നിന്നും ദൃശ്യമാകുന്ന പിങ്ക് മൂണിന് പല വലിപ്പമായിരിക്കും.