Home അറിവ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ രൂപപ്പെട്ടു, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ രൂപപ്പെട്ടു, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു എന്ന് കേന്ദ്രം കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രവചിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. നിലവില്‍ കാര്യമായ പ്രശ്‌നമില്ലെങ്കിലും അടുത്ത മണിക്കൂറുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകാനാണ് സാധ്യത ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തിലേതു പോലുള്ള മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് അതിശക്തമായ കാറ്റ് വീശുന്നത് മുന്നറിയിപ്പായി കരുത്തണം എന്നാണ് അറിയിപ്പില്‍ പറയുന്നത്. നിലവില്‍ നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.