Home അറിവ് വെള്ളപ്പൊക്കവും അനുബന്ധ രോഗങ്ങളും ; ലക്ഷണങ്ങള്‍ ഇവയാണ്…

വെള്ളപ്പൊക്കവും അനുബന്ധ രോഗങ്ങളും ; ലക്ഷണങ്ങള്‍ ഇവയാണ്…

കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന പല ഭാഗങ്ങളിലും വെള്ളം കയറി തുടങ്ങി. കൊറോണ വൈറസിന് പുറമെ പലവിധ രോഗങ്ങളും പരക്കുന്നതിന് ഇത് കാരണമാകാം. വെള്ളപ്പൊക്കത്തിനോടനുബന്ധിച്ച് വരാവുന്ന രോഗങ്ങളും ലക്ഷണങ്ങളും ഇവയാണ്. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

രോഗം: ടൈഫോയ്ഡ്
കാരണങ്ങൾ : മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിലെത്തുന്ന സാൽമോണെല്ല ടൈഫി ബാക്ടീരിയ.
രോഗലക്ഷണങ്ങൾ: നീണ്ടു നിൽക്കുന്ന പനി (മാറാത്ത പനി), തലവേദന, മനംപുരട്ടൽ, വിശപ്പില്ലായ്മ, മലബന്ധം, അതിസാരം.

രോഗം: ഹെപ്പറ്റൈറ്റിസ് എ
കാരണങ്ങൾ : മലിന ജലം, ഭക്ഷണം എന്നിവയിൽ നിന്നും ശ രീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ്(എച്ച്എവി)
രോഗലക്ഷണങ്ങൾ: പനി, അസ്വാസ്ഥ്യം(മനപ്രയാസം), വിശപ്പില്ലായ്മ, അതിസാരം, മനംപുരട്ടൽ, ഉദരസംബന്ധമായ അസ്വസ്ഥത, ഇരുണ്ട നിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം.

രോഗം: എലിപ്പനി
കാരണങ്ങൾ : രോഗം ബാധിച്ച എലി വർഗ്ഗത്തിലുള്ള ജീവികളുടെ മൂത്രം വീണ് മലിനമാക്ക പ്പെട്ട വെള്ളത്തി ൽ നിന്നും
രോഗലക്ഷണങ്ങൾ: കടുത്ത പനി, കടുത്ത തലവേദന, പേശീവേദന, കുളിര്, കണ്ണുകളിലെ ചുവപ്പ് നിറം, മഞ്ഞപ്പിത്തം, രക്തസ്രാവം, അതിസാരം, ഛർദ്ദി, തിണർപ്പ്.

രോഗം: കൊതുക് പരത്തുന്ന രോഗങ്ങൾ (ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ),അണുബാധിത ഈഡിസ് അനോഫെലിസ് കൊതുകുകൾ. ഡെങ്കി(എയ്ഡ്സ് കൊതുക്)
രോഗലക്ഷണങ്ങൾ: കടുത്ത പനി, കണ്ണുകളുടെ വശങ്ങളിൽ വേദന, കടുത്ത തലവേദന, മനംപു രട്ടൽ, ഛർദ്ദി, വീർത്ത ഗ്രന്ഥികൾ, പേശികളിലേയും സന്ധികളി ലേയും വേദന, തിണർപ്പ്.

രോഗം: ചിക്കൻഗുനിയ (എയിഡ്‌സ് കൊതുക്)
രോഗലക്ഷണങ്ങൾ: പെട്ടന്നുള്ള പനി, സന്ധികളിലും പേശികളിലും വേദന, തലവേദന, മനംപുരട്ടൽ, തളർച്ച, തിണർപ്പ്.

രോഗം: മലേറിയ (അനോഫില്സ് കൊതുക്)
രോഗലക്ഷണങ്ങൾ: പനി, തലവേദന, കുളിർ