Home അറിവ് കൊപ്ര കര്‍ഷകര്‍ക്ക് ആശ്വാസമായി താങ്ങുവില കൂട്ടി സര്‍ക്കാര്‍: ഒരു കിന്റല്‍ കൊപ്രക്ക് 10, 335 രൂപ

കൊപ്ര കര്‍ഷകര്‍ക്ക് ആശ്വാസമായി താങ്ങുവില കൂട്ടി സര്‍ക്കാര്‍: ഒരു കിന്റല്‍ കൊപ്രക്ക് 10, 335 രൂപ

CCEA approves hikes in MSP of copra for 2021 season

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി അറിയിച്ചു. 2020ലെ നിരക്കാണ് ഇതോടെ പുതുക്കി നിശ്ചയിച്ചത്.

നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതലായി പ്രയോജനം ചെയ്യുക. സര്‍ക്കാര്‍ നിരക്ക് ഉയര്‍ത്തുന്നതോടെ, വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കും.

അടുത്തിടെ നടന്ന കേരള ബജറ്റില്‍ നാളികേരളത്തിന്റെ സംഭരണ വില ഉയര്‍ത്തിയിരുന്നു. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയായാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.