Home അറിവ് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറക്കരുത്; ജനുവരി ഒന്ന് മുതല്‍ നിരോധനം

15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറക്കരുത്; ജനുവരി ഒന്ന് മുതല്‍ നിരോധനം

തിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക്് നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ജനുവരി ഒന്നിന് ശേഷം ഇത്തരം ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറക്കരുതെന്നും ഉത്തരവുണ്ട്.

പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് ഈ നിയമഭേദഗതി ബാധകം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി.

അതേസമയം, പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോകള്‍ക്ക് വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം.