Home നാട്ടുവാർത്ത സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകളും, കോളേജുകളും തുറന്നേക്കും.

സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകളും, കോളേജുകളും തുറന്നേക്കും.

സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകളും, കോളേജുകളും തുറന്നേക്കും
രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് അടച്ച സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ.
സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബറിനും, നവംബറിനുമിടയിൽ ഘട്ടംഘട്ടമായായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ആദ്യ പതിനഞ്ച് ദിവസം
10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 രെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമായി ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വ്യാപനതോത് കുറയാത്ത സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിൽ ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധം ക്ലാസുകൾ ക്രമീകരിക്കാനാണ് ഉദ്ദേശം. വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിത്തുക. ഇടവേളകളിൽ ക്ലാസ് മുറി അണുവിമുക്തമാക്കുകയും ചെയ്യും. അസംബ്ലി, സ്പോർട്സ് പിരീയഡുകൾ ഉണ്ടാകില്ല എന്നറിയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.