Home വാണിജ്യം പനി നോക്കാന്‍ ഇനി തെര്‍മോമീറ്റര്‍ വേണ്ട; 1049 രൂപയുടെ മൊബൈല്‍ ഫോണ്‍ മതി

പനി നോക്കാന്‍ ഇനി തെര്‍മോമീറ്റര്‍ വേണ്ട; 1049 രൂപയുടെ മൊബൈല്‍ ഫോണ്‍ മതി

രീര താപനില നിരീക്ഷിക്കുന്ന തെര്‍മോമീറ്ററിന്റെ ജോലി ചെയ്യുന്ന തെര്‍മോ എഡിഷന്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി ഐടെല്‍. ഐടി192ടി മോഡല്‍ ഫോണ്‍ കോവിഡ് മുന്‍കരുതലെന്നോണമാണ് വിപണിയിലെത്തുന്നത്. 1,049 രൂപയാണ് ഈ ഫീച്ചര്‍ ഫോണിന്റെ വില.

കാമറയ്ക്ക് അടുത്തായാണ് ഫോണില്‍ ഇന്‍ബിള്‍ഡ് ടെംപറേച്ചര്‍ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നത്. സെന്‍സറിന് മുകളിലായി കൈത്തണ്ട വച്ചശേഷം താപനില അറിയാനാകും. ഫാരന്‍ഹീറ്റിലും സെല്‍ഷ്യസിലും താപനില കാണിക്കും.

1.8 ഇഞ്ച് ഡിസ്പ്ലെയും 1,000എംഎഎച്ചിന്റെ ബാറ്ററിയുമാണ് ഫോണിനുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അടക്കം എട്ട് ഭാഷകള്‍ ലഭിക്കും. കോള്‍ റെക്കോര്‍ഡര്‍, വൈര്‍ലെസ് എഫ്എം തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഇളം നീല, കറുപ്പ്, കടും നീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.