Home Uncategorized പ്രവാസികൾക്കാശ്വാസമായി അക്കൗണ്ടിലെത്തും ആ അയ്യായിരം രൂപ

പ്രവാസികൾക്കാശ്വാസമായി അക്കൗണ്ടിലെത്തും ആ അയ്യായിരം രൂപ

കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പലവിധ ധനസഹായങ്ങൾ പ്രഖ്യാപിക്കുകയും നൽകി വരികയും ചെയ്തിരുന്നു. അതിലൊന്നായിരുന്നു നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് അയ്യായിരം രൂപ നൽകുമെന്നത്.
ഇത് പ്രവാസികൾക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയായിരുന്നു. കോവിഡ് വ്യാപനം മൂലം പ്രവാസ ലോകത്തേക്ക് മടങ്ങി പോകാൻ സാധിക്കാത്ത ആളുകൾക്ക് 5000 രൂപ നോർക്ക റൂട്ട്സ് വഴി നൽകുന്നതിനായിരുന്നു പദ്ധതി. ഇതിൻ്റെ വിതരണം ആണ് തുടങ്ങിയിരിക്കുന്നത്. ഈ തുക അപേക്ഷ നൽകിയ ആളുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കും.

ഇതിൽ മുൻപ് അപേക്ഷിച്ച് ആളുകളുടെ അപേക്ഷകൾ മിക്കവയും മുടങ്ങി കിടക്കുകയായിരുന്നു. ആദ്യഘട്ടം ഈ പദ്ധതിക്കായി മാറ്റിവെച്ചത് 9 കോടിയോളം രൂപയാണ്. ഇതിൽ ആദ്യഘട്ടം വെരിഫിക്കേഷൻ പൂർത്തിയായ മുപ്പതിനായിരം ആളുകളുടെ അക്കൗണ്ടിലേക്ക് മാത്രമേ തുക എത്തിയിരുന്നുള്ളു. പിന്നെ ബാക്കിയുള്ളവരുടെ വെരിഫിക്കേഷൻ കഴിഞ്ഞെങ്കിലും തുക നൽകുന്നതിനുള്ള ലഭ്യത കുറവായതിനാൽ തുക കണ്ടെത്താനായി മറ്റുവഴികൾ സർക്കാർ ആരാഞ്ഞിരുന്നു .ഒടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50 കോടി രൂപയാണ് ഇതിനായി ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. മുൻപ് നൽകിയ 8.5 കോടി രൂപ കൂടാതെയാണ് ഈ തുക.

വൈകാതെ തന്നെ വെരിഫിക്കേഷൻ പൂർത്തിയായ ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക എത്തിച്ചേരും എന്നാണ് അറിയാൻ കഴിഞ്ഞത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ പദ്ധതിക്കായി മാറ്റിവെച്ച തുക ദുരിതാശ്വാസനിധിയിൽ നിന്ന് നോർക്ക-റൂട്ട്സ് ലേക്ക് എത്തേണ്ട താമസം മാത്രമേയുള്ളു. ഈ തുക തിരിച്ച് അടക്കേണ്ട എന്നതാണ് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായ ഒരു വാർത്ത.