Home അറിവ് ഇനി രാത്രി ചാര്‍ജിങ് ഇല്ല; മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് രാത്രി ചാര്‍ജിങ് അനുവദിക്കില്ലെന്ന് റെയില്‍വേ

ഇനി രാത്രി ചാര്‍ജിങ് ഇല്ല; മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് രാത്രി ചാര്‍ജിങ് അനുവദിക്കില്ലെന്ന് റെയില്‍വേ

ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാര്‍ക്ക് വിലക്ക്. എന്നാല്‍, പകല്‍ സമയങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.

അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഈ മുന്‍കരുതല്‍ എടുക്കുന്നത്. ഇനിമുതല്‍ പ്രസ്തുത സമയത്ത് ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു.

2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇപ്പോഴാണ് റെയില്‍വേ ഇതുസമ്പന്ധിച്ച ഉത്തരവിറക്കുന്നത്.