Home അറിവ് ഇ.ഡിഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കും

ഇ.ഡിഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കും

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കും. വിവിധ സംസ്ഥാനങ്ങളില്‍ 15 ഓഫീസുകള്‍ പുതുതായി തുറക്കുന്നതില്‍ തലസ്ഥാനവുമുണ്ടെന്നാണ് സൂചന.നേരത്തേ ഇവിടെയുണ്ടായിരുന്ന ഇ.ഡി ഓഫീസ്, പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജോയിന്റ് ഡയറക്ടറും നാല് ഡെപ്യൂട്ടി ഡയറക്ടര്‍മാരുമാണ് കൊച്ചിയിലുള്ളത്. കോഴിക്കോട്ട് സബ് യൂണിറ്റുമുണ്ട്.

കള്ളപ്പണക്കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഓഫീസ് തുറക്കാന്‍ ഇ.ഡി മേധാവി ശുപാര്‍ശ ചെയ്തിരുന്നു.