Home അറിവ് പാചക എണ്ണയില്‍ തെറ്റായ അളവുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

പാചക എണ്ണയില്‍ തെറ്റായ അളവുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

പാചക എണ്ണയില്‍ തെറ്റായ അളവുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളോട് എണ്ണയുടെ പാക്കിംഗ് സമയത്ത് പാക്കറ്റില്‍ എഴുതിയിരിക്കുന്ന ഭാരവും എണ്ണയുടെ അളവും തുല്യമാണെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.പാചക എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിച്ചതോടെയാണ് പുതിയ നടപടികളിലേക്ക് കേന്ദ്രം നീങ്ങിയത്

ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്ഥ ഊഷ്മാവില്‍ വ്യത്യസ്ഥമായതിനാല്‍ താപനില ഒഴിവാക്കിയുള്ള എണ്ണയുടെ ഭാരം രേഖപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താപനില അടിസ്ഥാനപ്പെടുത്തിയുള്ള ഭാരം രേഖപ്പെടുത്തേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കള്‍ക്ക് 2023 ജനുവരി 15 വരെയാണ് സമയം നല്‍കിയിട്ടുള്ളത്.

നിലവില്‍, താപനില അടിസ്ഥാനപ്പെടുത്തിയാണ് പാക്കേജിംഗ് സമയത്ത് ഭാരം രേഖപ്പെടുത്തുന്നത്. പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ, ഇനി പാക്കറ്റില്‍ താപനില സൂചിപ്പിക്കാത്ത മൊത്തം അളവ് രേഖപ്പെടുത്തണം.