Home അന്തർദ്ദേശീയം 2022ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേല്‍

2022ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേല്‍

2022ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേല്‍. വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് യു കെയില്‍ നിന്നുള്ള ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഖുശി വിജയിയായത്.

യുഎസില്‍ നിന്നുള്ള വൈദേഹി ഡോംഗ്രെ രണ്ടാമതും ശ്രുതിക മാനെ മൂന്നാം സ്ഥാനത്തും എത്തി.ആഗോളതലത്തില്‍ മറ്റ് വിവിധ മത്സരങ്ങളിലെ വിജയികളായിരുന്ന 12 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2022 മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖുശി പട്ടേല്‍ പറഞ്ഞു. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും മൂന്നാം ലോക രാജ്യങ്ങളെ സഹായിക്കണമെന്നുമാണ് തന്റെ ആ​ഗ്രഹമെന്നും അവര്‍ പറഞ്ഞു.

കോവിഡ് മൂലം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വര്‍ഷത്തെ മത്സരം നടന്നത്. 2019 സെപ്റ്റംബറില്‍ മുംബൈയിലെ ലീല ഹോട്ടലില്‍ വെച്ചായിരുന്നു ഇതിന് മുൻപ് മത്സരം നടന്നത്.