വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.ദിവസങ്ങള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് മറികടന്നത്.
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ പുറത്താകാതെ 31 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.നിലവില്‍ 123 മത്സരങ്ങളില്‍ നിന്ന് 2372 റണ്‍സ് ഹര്‍മന്‍പ്രീത് കൗര്‍ നേടിയിട്ടുണ്ട്.
89 ടി20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സാണ് മിതാലി നേടിയത്.2011 റണ്‍സ് നേടിയ സ്മൃതി മന്ധാനയും 1094 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസുമാണ് റണ്‍ നേടിയവരുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത്.