Home അറിവ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗത്തിന്റെതാണു തീരുമാനം.

ചെസ് ഒളിംപ്യാഡ് ജേതാക്കള്‍ക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാല്‍ സരിന് 10 ലക്ഷം രൂപയും എസ്.എല്‍.നാരായണന് അഞ്ചു ലക്ഷം രൂപയും നല്‍കും. വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുക.

ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കറും ലോങ് ജംപില്‍ എം ശ്രീശങ്കറും ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ ട്രീസ ജോളിയും ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ മലയാളികളാണ്.

ചെസ് ഒളിമ്ബ്യാഡില്‍ ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടുകയും ടീം ഇനത്തില്‍ വെങ്കലം നേടുകയും ചെയ്ത നിഹാല്‍ സരിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി സര്‍ക്കാര്‍ നല്‍കുന്നത്. നാരായണന് അഞ്ചുലക്ഷം രൂപ ലഭിക്കും.