Home ആരോഗ്യം കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കണമെന്ന് കേന്ദ്രം; വിലവിവരപ്പട്ടിക

കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കണമെന്ന് കേന്ദ്രം; വിലവിവരപ്പട്ടിക

Protective mask and a hand sanitizer

രാജ്യത്ത് കോവിഡ് കോസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സാധാരണ ജനങ്ങളിലേക്് കുറഞ്ഞ വിലയ്ക്ക് എത്തണമെന്ന് കേന്ദ്രം. ഇതുസമ്പന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.

പിപിഇ കിറ്റ്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, സര്‍ജിക്കല്‍ ഗൗണ്‍, ഹാന്റ് സാനിറ്റൈസര്‍, ഫിംഗര്‍ ടിപ് പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങി 15 മെഡിക്കല്‍ ഉല്‍പ്പന്നങ്ങളാണ് തങ്ങാവുന്ന വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡിപാര്‍ട്ട്‌മെന്റ് തയാറാക്കിയ വില അറിയാം.

പിപിഇ കിറ്റ്- 273 രൂപ, N95 മാസ്‌ക്- 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90 രൂപ, ഫേസ് ഷീല്‍ഡ്- 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണ്‍- 12 രൂപ, സര്‍ജിക്കല്‍ ഗൗണ്‍- 65 രൂപ, എക്‌സാമിനേഷന്‍ ഗ്ലൗസ്- 5.75 രൂപ, ഹാന്റ് സാനിറ്റൈസര്‍ (500ml)- 192 രൂപ, ഹാന്റ് സാനിറ്റൈസര്‍ (200ml)- 98 രൂപ, ഹാന്റ് സാനിറ്റൈസര്‍ (100ml)- 55 രൂപ, സ്റ്റെറില്‍ ഗ്ലൗസ്- 15 രൂപ, എന്‍ആര്‍ബി മാസ്‌ക്- 80 രൂപ, ഓക്‌സിജന്‍ മാസ്‌ക്- 54 രൂപ, ഫ്‌ലോമീറ്റര്‍ വിത്ത് ഹ്യുമിഡിഫിയര്‍- 1520 രൂപ, ഫിംഗര്‍ ടിപ് പള്‍സ് ഓക്‌സിമീറ്റര്‍- 1500 രൂപ.