Home വിനോദം പിവിആറും ഐനോസും ലയിക്കുന്നു; രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലസ് ശൃംഗല

പിവിആറും ഐനോസും ലയിക്കുന്നു; രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലസ് ശൃംഗല

ന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖല ഒരുക്കാന്‍ പ്രമുഖ കമ്പനികളായ പിവിആറും ഐനോക്സ് ലെഷറും ഒന്നിക്കുന്നു. പിവിആര്‍ ഐനോക്സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനിക്ക് തുടക്കമിടുന്നതിന് ലയനത്തിന് ഇരുകമ്പനികളുടെയും ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് 1500ലധികം മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകള്‍ ഉള്ള സ്ഥാപനമായി ഇതുമാറും.

നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാന്‍ഡ് നെയിം മാറില്ല. ലയനത്തിന് ശേഷം തുടങ്ങുന്ന പുതിയ മള്‍ട്ടിപ്ലെക്സുകള്‍ പിവിആര്‍ ഐനോക്സ്് എന്ന പേരിലാകും അറിയപ്പെടുക.

ലയനത്തിന് ശേഷം വരുന്ന പുതിയ കമ്പനിയില്‍ ഐനോക്സ് സ്ഥാപന ഉടമകള്‍ക്ക് 16.66 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും. പിവിആറിന്റെ സ്ഥാപകര്‍ക്ക് 10.62 ശതമാനമായിരിക്കും ഓഹരിപങ്കാളിത്തം. നിലവില്‍ 72 നഗരങ്ങളിലായി 675 സ്‌ക്രീനുകളാണ് ഐനോക്സ് കൈകാര്യം ചെയ്യുന്നത്. പിവിആറിന് 73 നഗരങ്ങളിലായി 871 സ്‌ക്രീനുകളുണ്ട്.