Home അറിവ് രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്.

രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്.ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗ്രാഫില്‍ ഇത് പ്രകടമാണ്. മഴയില്‍ 15 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവില്‍ ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.അതേസമയം ഓഗസ്റ്റ് 15 തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസം 110 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. ജൂണിനും ഓഗസ്റ്റിനും ഇടയില്‍ വലിയ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനമാണ് ബീഹാര്‍. സംസ്ഥാനത്ത് 39 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.ഈ കാലയളവില്‍ ശരാശരിയേക്കാള്‍ 19 ശതമാനം കുറവ് മഴയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

തമിഴ്നാട്, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അധിക മഴ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണയില്‍ നിന്ന് 81 ശതമാനം അധിക മഴ ലഭിച്ച തമിഴ്നാട് ഒന്നാം സ്ഥാനത്താണ്. തെലങ്കാനയില്‍ 74 ശതമാനം അധിക മഴയാണ് ലഭിച്ചത്.