Home അന്തർദ്ദേശീയം വർഷത്തിൽ ഒരു മാസം കുട്ടികള്‍ക്ക് യു.എ.ഇ. വിസ സൗജന്യം!

വർഷത്തിൽ ഒരു മാസം കുട്ടികള്‍ക്ക് യു.എ.ഇ. വിസ സൗജന്യം!

ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ വിസ ഇനിമുതല്‍ സൗജന്യമായി ലഭിക്കും. പക്ഷെ ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാത്രമാണ് ഈ ആനുകൂല്യം. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ മക്കള്‍ക്കുള്ള വിസ സൗജന്യമായിരിക്കും. വിനോദ സഞ്ചാരത്തിനായി യു.എ.ഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് മക്കള്‍ക്കുള്ള സൗജന്യ വിസ പ്രഖ്യാപനം.ഉത്തരവ് ഇനി എല്ലാവര്‍ഷവും നടപ്പാക്കാനാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം. 18 വയസിന് താഴെയുള്ള കുട്ടികള്‍ മാതാവിനോ പിതാവിനോ ഒപ്പം വരുമ്പോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം. രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്‌നമല്ല. 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ സൈറ്റ് വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇയുടെ ദേശീയ വിമാനകമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍അറേബ്യ എന്നിവ വഴി ടിക്കറ്റും വിസയും ലഭ്യമായിരിക്കും. 30 ദിവസത്തെ വിസക്ക് 200 ദിര്‍ഹവും, 90 ദിവസത്തെ വിസക്ക് 550 ദിര്‍ഹവുമാണ് അതോറിറ്റി നിലവിൽ ഈടാക്കുന്നത്.