Home Uncategorized പിഴയും പലിശയും ഒഴിവാക്കി നികുതി കുടിശിക തീര്‍ക്കാം; ആംനെസ്റ്റി പദ്ധതിയുടെ കാലാവധി തീരുന്നു, അപേക്ഷിക്കേണ്ടതിങ്ങനെ

പിഴയും പലിശയും ഒഴിവാക്കി നികുതി കുടിശിക തീര്‍ക്കാം; ആംനെസ്റ്റി പദ്ധതിയുടെ കാലാവധി തീരുന്നു, അപേക്ഷിക്കേണ്ടതിങ്ങനെ

റ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കുന്ന ആംനെസ്റ്റി 2020 പദ്ധതിയുടെ കാലാവധി അവസാനിക്കുന്നു. ഈ മാസം 30 വരെ അപേക്ഷിക്കാനാവും. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

ജിഎസ്ടി വരുന്നതിനു മുന്‍പുള്ള നികുതി നിയമങ്ങള്‍ പ്രകാരം കുടിശികയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയാണ് ഇത്. പദ്ധതി പ്രകാരം മൂല്യ വര്‍ദ്ധിത നികുതി, ആഡംബര നികുതി, കാര്‍ഷികാദായ നികുതി എന്നിവയുടെ കുടിശ്ശികയുള്ളവര്‍ക്ക് നികുതി കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണയായി തീര്‍പ്പാക്കാം.

കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 60 ശതമാനം ഇളവ് ലഭിയ്ക്കും. കുടിശ്ശിക തവണകളായി അടയ്ക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിയ്ക്കും. ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ http://www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.