Home വാണിജ്യം മെസേജുകള്‍ ഏഴ് ദിവസത്തിനകം മാഞ്ഞ് പോകും; ‘ഡിസപ്പിയറിങ് മെസേജ്’ അവതരിപ്പിച്ച് കമ്പനി

മെസേജുകള്‍ ഏഴ് ദിവസത്തിനകം മാഞ്ഞ് പോകും; ‘ഡിസപ്പിയറിങ് മെസേജ്’ അവതരിപ്പിച്ച് കമ്പനി

ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്. ‘ഡിസപ്പിയറിങ് മെസേജ്’ എ്ന്ന ഈ പുതിയ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം.

ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഒരു തവണ ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പിന്നീട് വരുന്ന മെസേജുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. ചാറ്റ് ചെയ്ത കാര്യങ്ങള്‍ മറുന്നുപോകാതിരിക്കാനാണ് ഏഴ് ദിവസത്തിന് ശേഷം മെസേജുകള്‍ അപ്രത്യക്ഷമാക്കുന്ന ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം.

ചാറ്റില്‍ കോണ്‍ടാക്ട് നെയിം സെലക്ട് ചെയ്ത് അതിലുള്ള ഡിസപ്പിയര്‍ മെസേജ് സെറ്റിങ്‌സ് ആക്ടീവ് ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസേജ് ഒരുതവണ ആക്ടീവ് ആക്കിയാല്‍, ശ്രദ്ധിക്കാതെ കിടക്കുന്ന മെസേജുകള്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. എന്നാല്‍ മെസേജിന് റിപ്ലെ നല്‍കിയിട്ടുണ്ടെങ്കില്‍ ആ ചാറ്റ് അപ്രത്യക്ഷമാകാതെ തന്നെ കിടക്കും.

അനാവശ്യ മെസേജുകളും ഫയലും കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ബള്‍ക്ക് ഡിലീറ്റ് ഫീച്ചറാണ് അവതരിപ്പിച്ചത്. സ്റ്റോറേജ് സ്‌പേസ് ലഭിക്കത്തക്ക വിധം അനാവശ്യമായ കാര്യങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ ‘ഐറ്റംസ്’ ഡീലിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്‌സില്‍ കയറി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.

സെറ്റിംഗ്‌സിന് താഴെ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്തശേഷം മാനേജ് സ്റ്റോറേജ് ക്ലിക്ക് ചെയ്ത് മുന്നാട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. സ്റ്റോറേജ് ഫുള്ളായാല്‍ ഇക്കാര്യം ഉപയോക്താവിനെ വാട്‌സ്ആപ്പ് അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.