Home അന്തർദ്ദേശീയം യുക്രൈൻ ലാബുകളിലെ അപകടകാരികളാ യ രോഗാണുക്കളെ നശിപ്പിച്ച്‌ കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

യുക്രൈൻ ലാബുകളിലെ അപകടകാരികളാ യ രോഗാണുക്കളെ നശിപ്പിച്ച്‌ കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച്‌ കളയണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഓ) യുടെ നിര്‍ദേശം.റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്‌ ഡബ്ല്യൂ.എച്ച്‌.ഓ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് രാജ്യങ്ങളിലെന്നപോലെ യുക്രൈനിലെ ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷണശാലകളിലും വിവിധ തരത്തിലുള്ള രോഗാണുക്കളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. അമേരിക്ക, യുറോപ്യന്‍ യൂണിയന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ യുക്രൈനില്‍ നടന്നിരുന്നത്.