Home അറിവ് കോവിഡ് കേസുകള്‍ കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

കോവിഡ് കേസുകള്‍ കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ നിലനിന്നിരുന്ന വര്‍ക് ഫ്രം ഹോം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ – സ്വകാര്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിച്ചത്. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോമിന്റെ ആവശ്യം ഇനിയില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.