Home അറിവ് പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡുവിന് കെവൈസി സമര്‍പ്പിക്കണം; വിശദവിവരങ്ങള്‍ അറിയാം

പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡുവിന് കെവൈസി സമര്‍പ്പിക്കണം; വിശദവിവരങ്ങള്‍ അറിയാം

ര്‍ഷകര്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ സഹായ ധനം നല്‍കുന്ന പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി. ഇതിന്റെ പതിനൊന്നാം ഗഡു ലഭിക്കുന്നതിന് ഇകെവൈസി സമര്‍പ്പിക്കണം. മാര്‍ച്ച് 31ന് അകം കെവൈസി സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

പിഎം കിസാന്‍ വെബ്സൈറ്റ് വഴിയാണ് ഇകെവൈസി സമര്‍പ്പിക്കിക്കേണ്ടത്. ആദ്യം പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pmkisan.gov.in സന്ദര്‍ശിക്കുക. ഫാര്‍മേഴ്സ് കോര്‍ണര്‍ എന്നതില്‍ ഇ കെവൈസി തിരഞ്ഞെടുക്കുക

ആധാറും കാപ്ചയും നല്‍കി സെര്‍ച് ബട്ടണില്‍ വിരലമര്‍ത്തുക. തുടര്‍ന്ന് മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടിരിക്കുന്ന മറ്റു വിവരങ്ങളും പൂരിപ്പിച്ചു സമര്‍പ്പിക്കുക. എന്നിട്ട് ഗെറ്റ് ഒടിപി ബട്ടണില്‍ ക്ലിക്ക് ചെയ്യുക, മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുക. ചെയ്തത് എല്ലാം ശരിയാണെങ്കില്‍ ഇ കെ വൈ സി പൂര്‍ത്തിയാകും. അല്ലെങ്കില്‍ അസാധു ആയി കാണിക്കും

പ്രതിമാസ പെന്‍ഷന്‍ 10000 രൂപയ്ക്കു മുകളിലുള്ള ജീവനക്കാര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കഴിഞ്ഞ വര്‍ഷം ആദായ നികുതി അടച്ചവര്‍ എന്നിവര്‍ക്ക് പിഎം കിസാന്‍ പദ്ധതി സഹായത്തിന് അര്‍ഹതയില്ല.