Home അറിവ് ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യവാക്സിന്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കും. വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് പദ്ധതി.

വാക്സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ 7 കമ്പനികള്‍ വാക്സിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്ഋ. മൂന്ന് വാക്സിനുകള്‍ കൂടി ഉടന്‍ വരുമെന്നും മൂക്കില്‍ ഒഴിക്കാവുന്ന വാക്സിന്റെ പരീക്ഷണം തുടരുകയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന്‍ ട്രയല്‍ ഊര്‍ജ്ജിതമായി നടക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.