Home അറിവ് ചെറുപയറിന്റെ ഗുണങ്ങൾ ചെറുതല്ല

ചെറുപയറിന്റെ ഗുണങ്ങൾ ചെറുതല്ല

നോൺവെജ് കഴിക്കാത്തവർക്ക് പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു ഉത്തമ ഭക്ഷണപദാർത്ഥമാണ് പ്രോട്ടീന്റെ ഉറവിടങ്ങളിലൊന്നായ ചെറു പയർ. ശരീരത്തിന് ആവശ്യമുള്ള അമിനോ ആസിഡുകളായ ഫെനിലലാനൈൻ, ലിയൂസിൻ, ഐസോലിയൂസിൻ, വാലൈൻ, ലൈസിൻ, അർജിനൈൻ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചെറുപയർ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു.

ഇത് മുളപ്പിച്ച് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് പറയാം. കാരണം ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. പോരാത്തതിന് പോഷകങ്ങള്‍ ഇരട്ടിപ്പിയ്ക്കുകയും ചെയ്യും.കഫ പിത്തങ്ങളെ ശമിപ്പിക്കുന്നു. പനി, പിത്തം, കഫം, രക്തദൂഷ്യം പോലുള്ള പല രോഗങ്ങള്‍ക്കും, കണ്ണിന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

രോഗങ്ങള്‍ മാറിയാല്‍ ആരോഗ്യം പെട്ടെന്ന് തിരികെ നേടാന്‍ ചെറുപയര്‍ സൂപ്പ് നല്ലതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇതിലെ പെക്ടിന്‍ എന്ന ദഹിയ്ക്കുന്ന നാര് കുടല്‍ ആരോഗ്യത്തിന് നല്ലതാണ്. നല്ല ബാക്ടീരികളുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല ശോധനയ്ക്കും ദഹനത്തിനും ഗുണകരമാണ്.