Home അന്തർദ്ദേശീയം ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി.

ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി.

ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

രാജ്യം വൈകാതെ തന്നെ ‘ആയുഷ് മാര്‍ക്’ അവതരിപ്പിക്കും. ഇതുമൂലം രാജ്യത്തെ ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മോദി അവകാശപ്പെട്ടു. സര്‍ക്കാര്‍ നവീകരണ പദ്ധതികള്‍ നടത്തിവരികയാണ്. ആയുഷ് ഇ മാര്‍ക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.