Home ആരോഗ്യം ഉച്ചയ്ക്കാണോ കുളി?; എന്നാല്‍ ഒരുപാട് ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരും

ഉച്ചയ്ക്കാണോ കുളി?; എന്നാല്‍ ഒരുപാട് ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരും

പൊതുവേ രാവിലെ സൂര്യനുദിക്കുന്നതിനു മുന്‍പും വൈകിട്ട് അസ്തമനത്തിനു മുന്‍പും കുളിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നല്‍കും. ചില വീട്ടമ്മമാര്‍ ജോലിയെല്ലാം തീര്‍ത്തിട്ട് ഉച്ചയ്ക്ക് ഊണിന് മുന്നേ കുളിക്കുന്ന പതിവുണ്ട്. ഇത് തീര്‍ത്തും തെറ്റായ പ്രവണതയാണ്. കുളിക്കുന്നത് പോലെ പ്രധാനമാണ് കുളിക്കുന്ന സമയവും.

എല്ലാവര്‍ക്കും അനുയോജ്യമായ സമയമാണ് 6 നും 8 നും ഇടയ്ക്കുള്ള കുളി. ഈ സമയത്തെ വിദ്യാര്‍ഥികള്‍ ഈ സമയം കുളിക്കാനായി തിരഞ്ഞെടുക്കുന്നത് ഏകാഗ്രതയും ഉണര്‍വും വര്‍ധിപ്പിക്കാന്‍ സഹായകമാകും എന്നാണ് പറയപ്പെടുന്നത്. വെറുതേ കുളിച്ചാല്‍ മാത്രം പോരാ ചില ചിട്ടകള്‍ പാലിക്കുകയും വേണം.

കര്‍ക്കടകത്തില്‍ നിത്യവും ദേഹമാസകലം എണ്ണയോ തൈലമോ തേച്ചുകുളിക്കുന്നതാണ് നല്ലത്. അതിന് കഴിയാത്തവര്‍ കൈകാലുകളിലും മുഖത്തും ചെവിയുടെ പുറകിലും എണ്ണ തേച്ച് പത്തു മിനിറ്റിന് ശേഷം കുളിക്കാം. 8ന് മുന്നേ കുളിക്കാന്‍ സാധിച്ചില്ല എങ്കില്‍ പിന്നീട് സൂര്യാസ്തമനത്തിന് മുന്നേ കുളിക്കണം എന്നാണ് ചിട്ട.