ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് (Tata Motors) തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയില്‍ ഉണ്ടായിരിക്കുന്ന വില വര്‍ദ്ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ വര്‍ധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ് എന്നും 2022 ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്റ്റീല്‍, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവ്, മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവര്‍ദ്ധനവിന് പ്രേരകമായി. ഉല്‍പ്പാദനത്തിന്റെ വിവിധ തലങ്ങളില്‍, വര്‍ധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉള്‍ക്കൊള്ളാന്‍ കമ്പനി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകളിലെ കുത്തനെയുള്ള വര്‍ധന, കുറഞ്ഞ വില വര്‍ദ്ധനയിലൂടെ ചില അനുപാതങ്ങള്‍ കൈമാറുന്നത് അനിവാര്യമാണ് എന്നും കമ്പനി പറയുന്നു.
നെക്‌സോണ്‍ ഇവിയുടെ വില കൂട്ടി ടാറ്റ; ഇതാ പുതിയ വിലവിവര പട്ടിക ടാറ്റ മോട്ടോഴ്സ് നെക്‌സോണ്‍ ഇവിയുടെ വില കൂട്ടി. 25,000 രൂപയോളമാണ് കൂട്ടിയതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കമ്പനി അതിന്റെ ഉല്‍പ്പന്ന ശ്രേണിയിലെ മറ്റ് തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ നെക്സോണ്‍ ഇവിയുടെ വേരിയന്റ് ലൈനപ്പിലുടനീളം 25,000 രൂപയുടെ ഏകീകൃത വില വര്‍ദ്ധനവ് ബാധകമാണ് . XM, XZ+, XZ+ Lux, XZ+ Dark Edition, XZ+ Lux Dark എഡിഷന്‍ എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളില്‍ മോഡല്‍ നിലവില്‍ ലഭ്യമാണ്.
30.2kWh ബാറ്ററി പാക്കാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ ഹൃദയം. പരമാവധി 125bhp പവര്‍ ഔട്ട്പുട്ടും 245Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന് പുറമെ ടീല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് നിറങ്ങളില്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.
നെക്‌സോണ്‍ ഇവിയുടെ (എക്‌സ്-ഷോറൂം) പുതിയ വേരിയന്റ് തിരിച്ചുള്ള വിലകള്‍ ഇവയാണ്:
Nexon EV XM: 14.54 ലക്ഷം രൂപ
Nexon EV XZ+: 15.95 ലക്ഷം രൂപ
Nexon EV XZ+ Lux: Rs 16.95 lakh
Nexon EV XZ+ Dark edition: Rs 16.29 lakh
Nexon EV XZ+ Lux Dark edition: Rs 17.15 lakh
രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം 2020 ജനുവരിയില്‍ ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യയില്‍ 13,500 യൂണിറ്റുകള്‍ വിറ്റഴിച്ചതായി 2022 ജനുവരയില്‍ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു.
വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍, നെക്‌സോണ്‍ ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവിയാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം സബ്സിഡികളും ആനുകൂല്യങ്ങളും കൂടി ലഭിച്ചതോടെ എസ്യുവി ഇവി വിപണിയില്‍ ശക്തമായ മുന്നേറ്റമാണ് വാഹനം നേടിയത്. നെക്‌സോണ്‍ ഇവിയുടെ മിക്ക വകഭേദങ്ങളും നിലവില്‍ നിരവധി സ്ഥലങ്ങളില്‍ ആറ് മാസത്തിലധികം കാത്തിരിപ്പ് കാലയളവ് നല്‍കുന്നുണ്ടെന്ന് ഡീലര്‍മാരെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂരിഭാഗം ബുക്കിംഗുകളും മഹാരാഷ്ട്രയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച സബ്‌സിഡികളും മറ്റുമാണ് ഈ വില്‍പ്പനയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആനുകൂല്യങ്ങള്‍ 2021 ഡിസംബര്‍ 31-ന് അവസാനിക്കാനിരിക്കെ, അവ 2022 മാര്‍ച്ച് 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് നെക്സോണ്‍ ഇവിയുടെ കാത്തിരിപ്പ് കാലയളവ് വീണ്ടും വര്‍ദ്ധിപ്പിച്ചു.