Home വാഹനം ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യ; പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ പുതിയ കാറുമായി ടാറ്റ

ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യ; പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ പുതിയ കാറുമായി ടാറ്റ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ പുതിയ കാര്‍ പുറത്തിറക്കി. അല്‍ട്രോസ് ഡിസിഎ എന്ന് പേരിട്ടിരിക്കുന്ന കാറിന് 8.09 ലക്ഷം മുതല്‍ 9.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

ക്ലച്ച് പെഡലിന്റെ സഹായമില്ലാതെ വാഹനം ഓടിക്കാന്‍ സഹായിക്കുന്ന ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഘര്‍ഷണം കുറയ്ക്കാന്‍ എപ്പോഴും എണ്ണ പകര്‍ന്നുനല്‍കുന്ന വെറ്റ് ക്ലച്ച്, ആക്ടിവ് കൂളിങ് ടെക്നോളജി, സെല്‍ഫ് ഹീലിങ് മെക്കാനിസം, ഓട്ടോ പാര്‍ക്ക് ലോക്ക് തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങള്‍ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇത് കരുത്തുപകരുക. ബുക്കിംഗ് ആരംഭിച്ച ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടാറ്റാ മോട്ടേഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ സെഗ്മെന്റ് വൈസ് പ്രസിഡന്റ് രാജന്‍ അംബ വ്യക്തമാക്കി.

ഓട്ടോ ഹെഡ്ലാബ്, ഏഴ് ഇഞ്ച് ടഞ്ച് സ്‌ക്രീന്‍, റിയര്‍ എസി വെന്റ്സ്, ഐആര്‍എയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കാര്‍ സാങ്കേതിക വിദ്യ എന്നിവ വാഹനത്തിന്റെ മറ്റു പ്രത്യേകതകളാണ്.