Home അറിവ് വരുന്നു ഡിജിറ്റൽ ബാങ്കുകൾ

വരുന്നു ഡിജിറ്റൽ ബാങ്കുകൾ

അസാധാരണ സാഹചര്യങ്ങളില്‍പോലും വായ്പാ വിതരണം സുഗമമാക്കാന്‍ രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ(എന്‍.ബി.എഫ്.സി)ളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍.സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്കുകളിലെ മൂലധനവും രാജ്യത്തെ വിദേശനാണ്യ ശേഖരവും വര്‍ധിപ്പിച്ച്‌ സാമ്പത്തിക സ്ഥിരത നേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ദശകത്തില്‍ ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ചനേടാനായി. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍നിന്നുള്ള വീണ്ടെടുപ്പും നിലവിലെ സാഹചര്യവും കണക്കിലെടുക്കുമ്പോൾ അതിവേഗം രാജ്യത്തിന് വളരാനാകുമെന്നും ധനമന്ത്രി പറഞ്ഞു.

വര്‍ധിക്കുന്ന ഉത്പന്നവില, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ഭൗമരാഷ്ടീയ അനിശ്ചിതത്വങ്ങള്‍, ആഗോളതലത്തിലെ വളര്‍ച്ചാ മാന്ദ്യം എന്നിവ കണക്കിലെടുക്കുമ്പോൾ ദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു