Home അറിവ് അപൂര്‍വ വിത്തായ കോക്കോ ഡിമെർ സ്വന്തമാക്കി മലയാളി

അപൂര്‍വ വിത്തായ കോക്കോ ഡിമെർ സ്വന്തമാക്കി മലയാളി

ലോകത്തെ തന്നെ അപൂര്‍വ വിത്തായ കോക്കോ ഡിമെർ സ്വന്തമാക്കി മലയാളി.. ഒരു ലക്ഷം രൂപയോളം വിലവരുന്നതും കൊണ്ടു നടക്കാന്‍ ലൈസന്‍സ് വേണ്ടതുമായ വലിയ വിത്തിന്‍റെ ഉടമയായതിന്‍റെ സന്തോഷത്തിലാണ് കാളികാവ് ചെങ്കോട് ഒഴത്തില്‍ ടോം ഐസക്ക്.

കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ദ്വീപ് സമൂഹമായ സീഷെല്‍സിലെ രണ്ട് ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന കോക്കോ ഡിമെർ അഥവാ കടല്‍ തേങ്ങ സീഷെല്‍സില്‍ ജോലി ചെയ്യുന്ന ടോമിന്‍റെ ബന്ധു ചങ്ങനാശ്ശേരി സ്വദേശിയായ ഫെനിലാണ് ടോമിന് കൈമാറിയത്.വിപണിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ വരെ വിലയുണ്ടെന്ന് ഫെനില്‍ പറയുന്നു. ഇന്ത്യന്‍ രൂപ 65,000 നല്‍കിയാണ് ഫെനില്‍ ഈ വിത്ത് സീഷെല്‍സില്‍നിന്ന് സ്വന്തമാക്കിയത്. 60 വര്‍ഷത്തോളം കാലമെടുത്താണ് കൊകോ ഡിമെര്‍ മരങ്ങള്‍ പൂവിടുന്നത്. പിന്നെയും ഒരു പതിറ്റാണ്ടെടുത്താണ് ഇവ കായ്ക്കുന്നതെന്നതും അപൂര്‍വതയാണ്.

കൊല്‍ക്കത്തയിലെ ആചാര്യ ജെ.സി. ബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മാത്രമാണ് ഇന്ത്യയിലെ ഏക കൊകോ ഡിമെര്‍ മരം ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇരട്ടത്തേങ്ങ അഥവാ ഡബിള്‍ കോക്കനട്ട് എന്നുമറിയപ്പെടുന്ന കൊകോ ഡിമെറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും നിലവിലുണ്ട്