Home അറിവ് പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് ​ കടിഞ്ഞാണിടാൻ തദ്ദേശവകുപ്പ്.

പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് ​ കടിഞ്ഞാണിടാൻ തദ്ദേശവകുപ്പ്.

പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക്​ തദ്ദേശവകുപ്പ്​ കടിഞ്ഞാണിടുന്നു.

ഇനി കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ മുന്‍കൂര്‍ അനുവാദം വേണം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച്‌​ തോരണങ്ങള്‍ സ്ഥാപിക്കാനും അനുമതി​ വേണം. ഗതാഗതത്തിനും കാല്‍നടക്കും തടസ്സമാകുന്ന രീതിയില്‍ ​പരസ്യങ്ങളും തോരണങ്ങളും അനുവദിക്കില്ല.കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ തര്‍ക്കം ഉടലെടുത്താല്‍ തദ്ദേശ സെക്രട്ടറി കലക്ടറുടെയും ജില്ല പൊലീസ്​ മേധാവിയുടെയും സഹായം തേടണം. സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാ​ണ്​. സ്വകാര്യ മതിലുകളിലും കോമ്പോണ്ടുകളിലും ഉടമസ്ഥന്‍റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്​ അനുമതി നല്‍കാം.

ഗതാഗതത്തിനും കാല്‍നടക്കും തടസ്സമാകുന്ന രീതിയില്‍ പരസ്യംചെയ്തിട്ടുണ്ടെങ്കില്‍ സെക്രട്ടറിമാര്‍ അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന്​ തദ്ദേശവകുപ്പ് നിർദേശം നൽകി.

സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം.