ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയല്‍ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. ആഗോളതലത്തില്‍ ക്ഷയരോഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കൊപ്പം ആരോഗ്യപരമായ പ്രത്യാഘാതങ്ങളും ദിനം ഉയര്‍ത്തിക്കാട്ടുന്നു.
ക്ഷയരോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് 2-3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയാണ്. ഈ പകര്‍ച്ചവ്യാധി സമയത്ത് കൊവിഡില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ടിബിയുടെ മറ്റ് ലക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. ഒന്നാമതായി, കൊവിഡിലെ വരണ്ട ചുമയില്‍ നിന്ന് വ്യത്യസ്തമായി, ക്ഷയരോഗം തൊണ്ടയില്‍ നിന്നോ ശ്വാസകോശത്തില്‍ നിന്നോ ഉള്ള ഉമിനീര്‍, മ്യൂക്കസ് എന്നിവയുടെ മിശ്രിതമായ കഫം ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
‘ രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുകയും ടിബിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ ലിംഫ് ഗ്രന്ഥികള്‍, വയര്‍, നട്ടെല്ല്, സന്ധികള്‍, ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയെയും ഇത് ബാധിക്കാം…’- കണ്ണിംഗ്ഹാമിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാ?ഗം മേധാവി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എസ് സതീഷ് പറയുന്നു.
ചുമ, തുമ്മല്‍ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് ക്ഷയരോഗ ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഈ ബാക്ടീരിയ ബാധിച്ച എല്ലാ ആളുകള്‍ക്കും അസുഖം വരില്ല, അവരില്‍ ചിലര്‍ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കും.
ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗമുള്ള ആളുകള്‍ക്ക് അസുഖം വരില്ല, രോഗലക്ഷണങ്ങള്‍ കാണിക്കില്ല. അതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താല്‍ വ്യക്തിയുടെ പ്രതിരോധശേഷി വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍, അണുബാധ സജീവമായ ക്ഷയരോഗമായി പിടിപെടാമെന്നും വിദ?ഗ്ധര്‍ പറയുന്നു.
ശരീരത്തില്‍ രോഗാണുക്കള്‍ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പള്‍മണറി ടിബി) വളരുന്നത്.
ശ്വാസകോശത്തിലെ ക്ഷയരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
മൂന്ന് ആഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ചുമ
നെഞ്ച് വേദന
ക്ഷയരോഗത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
ക്ഷീണം
ഭാരം കുറയുക
വിശപ്പില്ലായ്മ
പനി
രാത്രിയില്‍ അമിതമായി വിയര്‍ക്കുക.
കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. പല രാജ്യങ്ങളിലും തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും അടക്കം സജീവമാകാന്‍ തുടങ്ങിയെങ്കില്‍ പോലും കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിലൂടെ തന്നെയാണ് മിക്കവരും കടന്നുപോകുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗമാണ് ( Health Sector ) ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടുന്നത്.ഓരോ രാജ്യത്തും ആരോഗ്യമേഖല കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കൊവിഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റ് രോഗങ്ങള്‍, രോഗികള്‍, ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.







