Home അറിവ് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങാം; 30 ലക്ഷം വരെ വായ്പ ലഭിക്കും

ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങാം; 30 ലക്ഷം വരെ വായ്പ ലഭിക്കും

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തിയ പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ സഹായം. 15% സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. സപ്ലൈകോ സ്‌റ്റോറിന് സമാനമായി പ്രവാസി സ്റ്റോര്‍ ആണ് പദ്ധതിയിലൂടെ ആരംഭിക്കാന്‍ സാധിക്കുക.

സംസ്ഥാനത്തെ 14 പ്രമുഖ ബാങ്കുകള്‍ വഴിയാണ് വായ്പ ലഭിക്കുന്നത്. സ്വന്തമായി കെട്ടിടം ഉള്ളവർക്കും വാടകയ്ക്കെടുത്തവർക്കെല്ലാം ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. 700 സ്ക്വയർ ഫീറ്റിന് താഴെയുള്ള ഒരു കെട്ടിടം സ്വന്തമായോ അല്ലെങ്കിൽ വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിൽ അവിടെ മാവേലിസ്റ്റോർ പോലെയുള്ള ഒരു സംരംഭം തുടങ്ങാം, 1500 സ്ക്വയർ ഫീറ്റ് മുകളിൽ കെട്ടിടം ഉള്ളവരാണെങ്കിൽ സൂപ്പർമാർക്കറ്റ് തുടങ്ങാം.

ലോക്ക് ഡൗൺ സമയത്ത് ഒക്കെ തിരിച്ചെത്തിയ ആളുകൾക്ക് ഇതിനു മുൻഗണന ഉണ്ട്. ഇത്തരം ഒരു സംരംഭം സപ്ലൈകോ സ്റ്റോർ പോലെ തന്നെ ആയിരിക്കും തുടങ്ങുക, ആയതിനാൽ സപ്ലൈകോ നിലനിൽക്കുന്ന സ്ഥലം അത് ഗ്രാമ പ്രദേശങ്ങളിൽ ആണെങ്കിൽ അഞ്ചു കിലോമീറ്റർ പരിധിയിലും, മുൻസിപ്പാലിറ്റിയിൽ ആണെങ്കിൽ നാല് കിലോമീറ്റർ പരിധിയിലും, കോർപറേഷൻ ആണെങ്കിൽ 3 കിലോമീറ്റർ പരിധിയിൽ ഇതുപോലെ ഒരു പ്രവാസി സ്റ്റോർ ആരംഭിക്കുവാൻ സമ്മതിക്കുകയില്ല.