Home വാണിജ്യം സ്മാര്‍ട് ഫോണുകളുടെയും ഫോണ്‍ ചാര്‍ജറുകളുടെയും വില കൂടും; പുതിയ നികുതി നിര്‍ദേശങ്ങളിങ്ങനെ

സ്മാര്‍ട് ഫോണുകളുടെയും ഫോണ്‍ ചാര്‍ജറുകളുടെയും വില കൂടും; പുതിയ നികുതി നിര്‍ദേശങ്ങളിങ്ങനെ

ദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ വിദേശനിര്‍മിത സ്മാര്‍ട്ട് ഫോണുകളുടെ പാര്‍ട്‌സുകള്‍ക്കും മൊബൈല്‍ ചാര്‍ജറിനുമെല്ലാം ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തും.

ഈ സാഹചര്യത്തില്‍ രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെ വില കൂടും. ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ഇതോടെ വിദേശ നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കൂടും.

ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഉത്പാദനം നടത്താന്‍ വന്‍കിട മൊബൈല്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന നടപടിയായിരിക്കും ഇതെന്നാണ് കേന്ദ്രം കരുതുന്നത്. അതേ സമയം മുന്‍നിര മോഡലുകള്‍ പോലും ഇപ്പോള്‍ ഫോണ്‍ ബോക്‌സില്‍ നിന്നും ചാര്‍ജര്‍ ഒഴിവാക്കുന്ന രീതിയിലേക്ക് മാറുന്നത് കൂടി മുന്‍കൂട്ടി കണ്ടാണ് ചാര്‍ജറിന്റെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത്.