Home അറിവ് ബഹിരാകാശത്തേക്ക് ഉറുമ്പുകളെ അയച്ച് സ്‌പേസ് എക്‌സ്; നാരങ്ങ, ഉള്ളി ഐസ്‌ക്രീം എന്നിവയും

ബഹിരാകാശത്തേക്ക് ഉറുമ്പുകളെ അയച്ച് സ്‌പേസ് എക്‌സ്; നാരങ്ങ, ഉള്ളി ഐസ്‌ക്രീം എന്നിവയും

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് പുറപ്പെട്ടു. 2,200 കിലോഗ്രാം വരുന്ന ചരക്കുമായാണ് യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെയാണ് ഫാല്‍ക്കണ്‍ റോക്കറ്റ് പുറപ്പെട്ടത്. നാസയ്ക്കു വേണ്ടിയുള്ള സ്പേസ് എക്സിന്റെ 23-ാം ദൗത്യമാണ് ഇന്നലെ നടന്നത്.

പൂര്‍ണമായും പുനരുപയോഗിച്ച റോക്കറ്റിലായിരുന്നു വിക്ഷേപണം. അയച്ച കാര്‍ഗോ ഇന്ന് നിലയത്തിലെത്തും. ബഹിരാകാശത്തു വിവിധ പരീക്ഷണങ്ങള്‍ക്കായി ഉറുമ്പുകള്‍, ചില ചെടികള്‍, കൊഞ്ചുകള്‍ എന്നിവയും ചരക്കില്‍ ഉള്‍പ്പെടുന്നു. ഗേള്‍സ് സ്‌കൗട്സ് എന്ന സംഘടനയുടേതാണ് ഈ ദൗത്യം. നിലയത്തിലെ അന്തേവാസികളായ 7 ബഹിരാകാശ യാത്രികര്‍ക്കു കഴിക്കാനായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്‌ക്രീം എന്നിവയും നാസ കൊടുത്തുവിട്ടിട്ടുണ്ട്.

ഗിതായ് എന്ന ജാപ്പനീസ് സ്റ്റാര്‍ട്ടപ്പിന്റെ യന്ത്രക്കൈയും ഉണ്ട്. ഭാവിയില്‍ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ചന്ദ്രഖനനം പോലെയുള്ള പദ്ധതികള്‍ക്കും സഹായമാകും ഈ യന്ത്രക്കൈ. ബഹിരാകാശത്തു വച്ച് കാര്‍ഗോ വഹിക്കുന്ന ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ വേറിട്ടശേഷം, റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലില്‍ വീഴുകയും സ്പേസ് എക്സ് കമ്പനിയുടെ ഡ്രോണ്‍ കപ്പല്‍ ഇതു പിടിച്ചെടുക്കുകയും ചെയ്തു.