Home വിദ്യഭ്യാസം പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

15000 രൂപ വരെ ലഭിക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു, പുതിയ കുട്ടികൾക്ക് അപേക്ഷിക്കാം ഒപ്പം മുൻപ് അപേക്ഷിച്ചവർക്ക് പുതുക്കുകയും ചെയ്യാം. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ ആയി ന്യൂനപക്ഷ മത വിഭാഗത്തിൽ ഉള്ള പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഐ.ടി.ഐ, പോളിടെക്നിക്, വിഎച്ച്എസ്ഇ, ഡിഗ്രി, പിജി, ടെക്നിക്കൽ കോഴ്സ് പഠിക്കുന്നത് ഏത് വർഷമായലും കുഴപ്പമില്ല എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ന്യൂനപക്ഷ മത വിഭാഗം എന്ന് പറയുമ്പോൾ മുസ്ലിം, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാർസി എന്നിവയാണ്.

കഴിഞ്ഞ വർഷം 50% കൂടുതൽ മാർക്ക് ഉണ്ടായിരിക്കണം, അപേക്ഷിക്കുന്ന കുട്ടികളുടെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപയിൽ കൂടാൻ പാടില്ല. വിദ്യാർത്ഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിലും വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ പേരെയും സെലക്ട് ചെയ്യുക.

സെലക്ട് ചെയ്ത് കുട്ടികൾക്ക് അഡ്മിഷൻ ഫീസ് എന്ന രീതിയിൽ പ്ലസ് വൺ പ്ലസ് ടുവിന് 7000 രൂപയും, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് വിദ്യാർഥികൾ 10000 രൂപ പ്രതിവർഷം ലഭിക്കും, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് 3000 രൂപ വച്ച് പ്രതിവർഷം ലഭിക്കുന്നതാണ്.